നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ

നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ. സർക്കാരിന്റെ ധൂർത്തിനൊപ്പം നിക്കാനാകില്ലെന്നും പണം നൽകില്ലെന്നും വ്യക്തമാക്കി. സഹകരിക്കാനായി യുഡിഎഫ് പറഞ്ഞാലും പണം നൽകില്ലെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും പിഴിയുകയാണ് സർക്കാരിന്റെ നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നൽകാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

പണം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ക്വാട്ട നിശ്ചയിച്ചാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും കൊടുക്കണം. കോർപ്പറേഷൻ്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നൽകേണ്ടത് 3 ലക്ഷം രൂപയുമാണ്.
പണം നൽകാനാണ് സംഘാടക സമിതി ആവശ്യപ്പെടുന്ന ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്നതാണ് സ‍ർക്കാ‍ർ തീരുമാനം.