കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ സർക്കാരിനെ വിമർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. കർഷക ആത്മഹത്യയല്ല നടന്നതെന്നും കൊലപാതകമാണ് നടന്നതെന്നും പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് ഒരു നയാ പൈസ പോലും കേരളത്തിന് കിട്ടാനില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രവിഹിതം വാങ്ങികൂട്ടി വയ്ക്കുന്ന സംസ്ഥാന സർക്കാർ നെൽ കർഷകർക്ക് നൽകിയില്ല. കിട്ടിയ പണമെല്ലാം ബാങ്കിലിട്ട് കർഷകർക്ക് വായ്പയായി നൽകി. ശ്രീലങ്കയിലെ സാഹചര്യം കേരളത്തിലുണ്ടാക്കരുത്. കൃഷി വകുപ്പ് മന്ത്രി കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ മുഖം കാണുന്നത് ജനങ്ങൾക്ക് വെറുപ്പായി മാറിയെന്നും ഏഴാം ക്ലാസുകാരൻ വരെ മുഖ്യമന്ത്രിയെ തട്ടിക്കളയണമെന്ന് പറയുന്നുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

