തെലങ്കാന സ്വദേശിയാണ് പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനെന്ന് കണ്ടെത്തൽ. നല്‍ഗൊണ്ട സ്വദേശിയായ ഹനുമന്തു എന്ന ഗണേഷ് ഉയ്കെയാണ് സൂത്രധാരനെന്ന് രഹസ്യാന്വേഷണ വിഭാഗം.
കോൺഗ്രസ് നേതാവ് വി.സി ശുക്ലയെ 2013ല്‍ ച്ഛത്തിസ്ഗഡ് സുഖ്മയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഹനുമന്തു. ഇയാള്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗമാണ്.
ദണ്ഡകാരണ്യ സോണല്‍കമ്മിറ്റിയുടെ ഭാഗമായാണ് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. സഞ്ജയ് ദീപക് റാവു തെലങ്കാനയില്‍ അറസ്റ്റിലായ ശേഷമാണ് ഇയാള്‍ പശ്ചിമഘട്ടത്തിലെത്തിയത്.
ഇയാള്‍ പലതവണ കേരളത്തിലെത്തിയാതായും വിവരമുണ്ട്. കര്‍ണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇയാളെന്നാണ് കണ്ടെത്തല്‍. മാവോയിസ്റ്റ് അതിക്രമങ്ങളുടെ മുഖ്യ ആസൂത്രണത്തിന് പിന്നൽ ഇയാളാണെന്നും സൂചനയുണ്ട്. മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

