കൊട്ടാരക്കര: ഡിസംബർ ആറിന് സോളാർ ഗൂഢാലോചനക്കേസ് വീണ്ടും പരിഗണിക്കും. കേസിലെ പരാതിക്കാരിയും ഗണേശ് കുമാർ എം എൽ എയും നേരിട്ട് കോടതിയിലെത്തണമെന്നായിരുന്നു കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി നേരത്തെ സമൻസ് അയച്ചിരുന്നത്. എന്നാൽ അദ്ദേഹം എത്തിയിരുന്നില്ല. ഗണേശ് കുമാർ നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതി നൽകിയ നിർദ്ദേശം.
കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗണേശ് കുമാർ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
നേരത്തെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.

