തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ തീരുമാനിച്ച് സർക്കാർ. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും.
പെൻഷൻ വിതരണത്തിനായി തൊള്ളായിരം കോടിയോളം രൂപയാണ് മാറ്റിവയ്ക്കുന്നത്. നാലു മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ പെൻഷൻ തുകയാണ് അടിയന്തരമായി വിതരണം ചെയ്യാൻ തീരുമാനിച്ചത്.
57,604 കോടി രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി ഏഴര വർഷത്തിനുള്ളിൽ എൽ.ഡി.എഫ് സർക്കാരുകൾ വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ 22,250 കോടി രൂപ നൽകി. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

