ഭീകര സംഘടനയായ ഐഎസ് രാജ്യത്ത് സ്ഫോടനം ഇടുന്നതിനായി പദ്ധതിയിട്ടിരുന്നതായി എൻഐഎയുടെ കണ്ടെത്തൽ

ഭീകര സംഘടനയായ ഐഎസ് രാജ്യത്ത് സ്ഫോടനം ഇടുന്നതിനായി പദ്ധതിയിട്ടിരുന്നതായി എൻഐഎയുടെ കണ്ടെത്തൽ. പൂനൈ ഐഎസ് കേസുമായി ബന്ധപ്പെട്ട് എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിലെ പ്രതികൾ കമാൻഡർമാരുമായി ആശയവിനിമയം നടത്തിയതായും പറയുന്നു. ഐഎസ് ഭീകരർക്ക് പ്രാദേശിക സഹായങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 7 പ്രതികളടങ്ങുന്ന കേസിൽ ഓഗസ്റ് 30 നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത്.ഐഎസിന് വേണ്ടി ഫണ്ട് ശേഖരിച്ചതായും പ്രതികൾ തീവ്രവാദ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ എൻഐഎ അറസ്റ്റ് ചെയ്തത്.