കളമശേരി സ്ഫോടനം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. കളമശേരി സ്വദേശിനി മോളിയാണ് മരിച്ചത്. 61 വയസായിരുന്നു. 80 ശതമാനം പൊള്ളലേറ്റ് ഇവർ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.

നാലു പേരാണ് സ്ഫോടനത്തെ തുടർന്ന് ഇതുവരെ മരണപ്പെട്ടത്. ഇരിങ്ങോൾ വട്ടപ്പടി സ്വദേശിനി ലെയോണ പൗലോസ്, തൊടുപുഴ കാളിയാർ സ്വദേശിനിയായ കുമാരി, കാലടി സ്വദേശി ലിബിന എന്നിവരാണ് സ്‌ഫോടനത്തിൽ നേരത്തെ മരണപ്പെട്ടിരുന്നവർ.

കളമശ്ശേരി സ്‌ഫോടനത്തെ തുടർന്ന് 52 പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഏഴുപേരുടെ പരിക്ക് ഗുരുതരമായിരുന്നു. 50 ശതമാനത്തിലേറെ പരിക്കുള്ള ആറുപേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്.