പരിശീലന പറക്കലിനിടയിൽ അപകടം; നാവികൻ മരിച്ചു

കൊച്ചിയിൽ പരിശീലന പറക്കലിനിടയിൽ അപകടം സംഭവിച്ച് നാവികൻ മരിച്ചു. റണ്‍വേയിലുണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്. നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടം. അപകടസമയം രണ്ട് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റൺവേയിൽ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം നടന്നത്.