കോഴിക്കോട്: അഭിമാന നേട്ടവുമായി കോഴിക്കോട്. ഐക്യരാഷ്ട്രസഭയുടെ ഉപസംഘടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളിൽ കോഴിക്കോടും ഇടംനേടി. കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സാഹിത്യ നഗരമെന്ന പദവിയിലേക്കാണ്. സാഹിത്യ നഗരപദവിയിലേക്ക് കോഴിക്കോടിനെ എത്തിച്ചതിൽ എല്ലാവർക്കും നന്ദിയുണ്ടെന്ന് മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി.
വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സർഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തിൽ നൂതനമായ സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നൽകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറും പുതിയ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. സംഗീത നഗരങ്ങളുടെ പട്ടികയിലാണ് ഗ്വാളിയോർ ഇടംപിടിച്ചത്.

