കൊച്ചി: പ്രാർത്ഥനാ സംഗമങ്ങൾ താത്കാലികമായി നിർത്തി യഹോവയുടെ സാക്ഷികൾ. കളമശേരിയിലെ കൺവൻഷൻ സെന്ററിൽ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാൾസ് പ്രാർഥനാ സംഗമങ്ങൾ താത്കാലികമായി നിർത്തിയെന്ന് വിശ്വാസി കൂട്ടായ്മ അറിയിച്ചു.
ഓൺലൈനിൽ പ്രാർത്ഥനാ കൂട്ടായ്മകൾ നടത്താൻ ‘യഹോവയുടെ സാക്ഷികൾ ഇന്ത്യ’ ഘടകത്തിലെ വിശ്വാസികൾക്ക് നിർദ്ദേശം നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാർത്ഥനാ സംഗമങ്ങൾ ഓൺലൈനായി നടത്തണമെന്നാണ് നിർദ്ദേശം. അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. സംഘടനയുടെ ദേശീയ വക്താവ് ജോഷ്വാ ഡേവിഡാണ് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച്ചയാണ് കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന സമയത്ത് 2500 ലധികം വിശ്വാസികൾ ഹാളിലുണ്ടായിരുന്നു. നിരവധി പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു.

