ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി അയൺ ഡോം നിർമ്മിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആകാശത്ത് നിന്ന് വരുന്ന റോക്കറ്റുകളെ വായുവിൽ വച്ചു തന്നെ നശിപ്പിക്കുന്ന മിസൈൽ സംവിധാനമാണ് അയൺ ഡോം. 350 കിലോമീറ്റർ ദൂരപരിധിയുള്ള തദ്ദേശീയ ലോംഗ് റേഞ്ച് സർഫേസ് ടു എയർ മിസൈൽ (എൽആർഎസ്എഎം) ആണ് ഇന്ത്യ നിർമ്മിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
350 കിലോമീറ്റർ വരെ ശ്രദ്ധേയമായ ദൂരത്തിൽ ഇൻകമിംഗ് സ്റ്റെൽത്ത് ഫൈറ്ററുകൾ, വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണങ്ങൾ എന്നിവ കണ്ടെത്തുന്നതിന് ഈ നൂതന സംവിധാനം സഹായിക്കും. ഇവ ഇല്ലാതാക്കാനും കൂടി വേണ്ടിയാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് ആക്രമണം നടത്താൻ ഈ സംവിധാനത്തിന് കഴിവുണ്ട്.
ശത്രുവിമാനങ്ങൾ, യുദ്ധവിമാനങ്ങൾ, റോക്കറ്റുകൾ, ഹെലികോപ്റ്ററുകൾ അല്ലെങ്കിൽ മിസൈലുകൾ എന്നിവയെ 400 കിലോമീറ്റർ പരിധിക്കുള്ളിൽ വെടിവയ്ക്കാൻ ഇതിന് കഴിയും. ഡിആർഡിഒയുടെ പ്രോജക്ട് കുഷയ്ക്ക് കീഴിൽ വികസിപ്പിച്ചെടുത്ത ഈ തദ്ദേശീയ ലോംഗ് റേഞ്ച് സർഫസ് ടു എയർ മിസൈൽ (എൽആർ-എസ്എഎം) സംവിധാനത്തിന്റെ ‘തടസ്സപ്പെടുത്തൽ ശേഷി’ റഷ്യൻ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധത്തിന് തുല്യമാകുമെന്നാണ് വിവരം.
മൂന്ന് പാളികളാണുള്ളത് ഇന്ത്യ നിർമ്മിക്കുന്ന മിസൈലിനുള്ളത്. വ്യത്യസ്ത ശ്രേണികളിൽ ആക്രമണം നടത്താൻ ഇതിന് കഴിയും.

