കൊച്ചി: കളമശ്ശേരി സ്‌ഫോടനം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി ഡൊമിനിക്ക് മാർട്ടിനെ റിമാൻഡ് ചെയ്തു. അടുത്ത മാസം 29 വരെയാണ് റിമാൻഡ് കാലാവധി. കേസ് അതീവ ഗൗരവമുള്ളതാണെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. കേസിൽ അഭിഭാഷകന്റെ സേവനം വേണ്ടെന്നാണ് പ്രതി ഡൊമിനിക്ക് മാർട്ടിൻ കോടതിയിൽ അറിയിച്ചത്. കേസ് സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പോലീസിനെതിരെ പരാതിയില്ലെന്നും പ്രതി പറഞ്ഞു.
പ്രതി ഡൊമിനിക്ക് മാർട്ടിനെ പോലീസ് കോടതിയിൽ ഹാജരാക്കിയത് തെളിവെടുപ്പിന് ശേഷമാണ്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതി അതീവ ബുദ്ധിശാലിയാണെന്ന് പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പോലീസിന് പ്രതി നൽകിയിരിക്കുന്ന മൊഴി.

