റിയാദ് : അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തരയോഗം നവംബർ 11ന് ചേരും. ഇസ്രായേൽ- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. റിയാദിലാണ് യോഗം ചേരുക. പാലസ്തീനിലെ ഇസ്രായേൽ സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് അസാധാരണ യോഗം ചേരാൻ അറബ് ലീഗ് തീരുമാനിച്ചത്. പാലസ്തീൻ, സൗദി എന്നീ രാജ്യങ്ങളുടെ പ്രത്യേക ആവശ്യപ്രകാരമാണ് അടിയന്തര യോഗം ചേരുന്നത്. അറബ് ലീഗ് ജനറൽ സെക്രട്ടറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്.
ഗാസയിൽ പാലസ്തീൻ ജനതക്കെതിരെ നടക്കുന്ന ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലസ്തീൻ, സൗദി എന്നീ രാജ്യങ്ങൾ കത്ത് നൽകിയിരുന്നു. സൗദി മെമ്മോറാണ്ടം അറബ് അംഗരാജ്യങ്ങൾക്ക് കൈമാറിയതായി അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അംബാസഡർ ഹൊസാം സാക്കിയും വ്യക്തമാക്കി.

