ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. മദ്യനയ അഴിമതിക്കേസിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി. പൂർത്തിയായില്ലെങ്കിൽ വീണ്ടും സിസോദിയ്ക്ക് ജാമ്യാപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹർജിയിൽ വിധി പറഞ്ഞത്. മദ്യനയ അഴിമതിയിലെ ഇഡി കേസിൽ അനന്തമായി സിസോദിയയെ ജയിലിൽ ഇടാനാകില്ലെന്നും കേസിൽ വിചാരണ എന്നും തുടങ്ങുമെന്നും കോടതി ചോദിച്ചിരുന്നു.

