മാത്യു പെറിയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

ലോസ് ആഞ്ജലീസ്: ‘ഫ്രണ്ട്സ്’ എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയെ മരിച്ച നിലയിൽ കണ്ടെത്തി. ലോസ് ആഞ്ജലീസിലെ വസതിയിലെ ഹോട് ടബ്ബിൽ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്നാണ് വിവരം. മരണകാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടർന്ന് ബാത്ത് ടബ്ബിൽ മുങ്ങിയതായിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

എൻ ബി സിയുടെ സൂപ്പർഹിറ്റ് സീരീസായിരുന്നു ഫ്രണ്ട്‌സ്. ഈ സീരീസിൽ ‘ചാൻഡ്‌ലർ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചിരുന്നത്. 1994 മുതൽ 2004 വരെയാണ് സീരീസ് പ്രദർശിപ്പിച്ചിരുന്നത്. പത്ത് സീസണുകളാണ് ഈ സീരീസിന് ഉണ്ടായിരുന്നത്. ഷി ഈസ് ഔട്ട് ഓഫ് കൺട്രോൾ, ദി കിഡ്, സെർവിങ് സാറ, ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്‌സ്, 17 ഇയേഴ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി വേഷമിട്ടു.

അതേസമയം, മാത്യു ലഹരിയ്ക്ക് അടിമയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ലഹരിയിൽ നിന്ന് മുക്തനാകാൻ താരം പലതവണ ചികിത്സ തേടിയിട്ടുണ്ട്.