കേരളം ക്രമസമാധാന പരിപാലനത്തിൽ ഒന്നാമത്; പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളം ക്രമസമാധാന പരിപാലനത്തിൽ ഒന്നാമതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അന്വേഷണ മികവിൽ കേരള പോലീസ് മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. സേനയിൽ ഇനിയും സ്ത്രീ പ്രാതിനിധ്യം ഉയർത്തുകയാണ് സർക്കാർ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള പോലിസ് അന്വേഷണ മികവിൽ മുന്നിലാണ്. പോലിസിന്റെ പോരായ്മകളാണ് പലപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു. അതേസമയംകേരളീയം പരിപാടിയുടെ വേദികളിൽ നിയോഗിക്കുന്നതിന് സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് വെച്ചാണ് പരിപാടി നടക്കുന്നത്. കുറഞ്ഞത് എസ് എസ് എൽ സി യോഗ്യതയുള്ളവരും 18-നും 40-നും ഇടയിൽ പ്രായമുള്ളവരുമായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാമെന്നാണ് അറിയിപ്പിലുള്ളത്.

ബയോഡാറ്റ, ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ acpcdtvm.pol@kerala.gov.in എന്ന വിലാസത്തിലോ 9497902795 എന്ന വാട്‌സാപ്പ് നമ്പറിലോ ഒക്ടോബർ 28-ന് വൈകിട്ട് മൂന്നിനു മുമ്പ് ലഭിക്കണം.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെ സി- ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം.