തിരുവനന്തപുരം: പലസ്തീന് ഐക്യദാർഢ്യവുമായി എല്ലാ ജില്ലകളിലും ഐക്യദാർഢ്യ പ്രാർഥന സദസ് സംഘടിപ്പിക്കാൻ തീരുമാനിച്ച് സമസ്ത. ഒക്ടോബർ 31ന് വൈകിട്ട് നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ പ്രാർഥന സദസ് നടത്തുമെന്നാണ് സമസ്ത അറിയിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച പള്ളികളിൽ പലസ്തീൻ ഐക്യദാർഢ്യ പ്രാർഥന സംഗമവും സമസ്ത സംഘടിപ്പിക്കും.
അതേസമയം ഗാസയിൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ആറായിരത്തിലധികം പേരാണ് ഗാസയിൽ മരണപ്പെട്ടത്. 18 ദിവസത്തിനിടെ ഗാസയിൽ 2360 കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. 5364 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയതു.
ആക്രമണത്തിൽ പ്രതികരണവുമായി യുണിസെഫ് രംഗത്തെത്തി. ധാർമികതയ്ക്ക് മേലുള്ള കളങ്കമാണ് ഗാസയിലെ സാഹചര്യമെന്നാണ് യൂണിസെഫ് അറിയിച്ചത്.

