സ്കൂൾ പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യ ഇല്ല. ഭാരതം എന്നാക്കാൻ ശുപാർശ നൽകി ncert സമിതി. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടു മലയാളിയായ പ്രൊഫ.സി ഐ ഐസക് അധ്യക്ഷനായ ncertയുടെ സോഷ്യൽ സയൻസ് സമിതി സമർപ്പിച്ച നിലപാട് രേഖയിലാണ് നിർദേശങ്ങൾ നൽകിയത്. രാജ്യത്തിൻറെ ഉത്പത്തിയുമായി ബന്ധപ്പെട്ട പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇന്ത്യ എന്ന പേര് പരാമർശിക്കുന്നില്ലെന്നും ഐസക് പറഞ്ഞു. തുർക്കികൾ അഫ്ഗാനികൾ ഗ്രീക്കുകാർ എന്നിവരുടെ കടന്നുകയറ്റമാണ് ഇന്ത്യ എന്ന പേരിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത്.
പ്രാചീനകാല ഘട്ടനങ്ങളിൽ ഭാരതം എന്നും കാളിദാസൻ ഭാരതം എന്ന പേരും ഉപയോഗിച്ചിരുന്നതായി കാണാം. കോളണിയൽ കാലത്തെ തെറ്റായ കീഴ്വഴക്കങ്ങൾ പുതുതലമുറ പഠിച്ചു വളരുന്നത് അവാസാനിപ്പിക്കുകയാണ് പേര്മാറ്റത്തിൽ ലക്ഷ്യം വയ്ക്കുന്നതിനും ഐസക്ക് പറഞ്ഞു. ഭരണഘടനയിലും ഇന്ത്യ അഥവാ ഭാരത് എന്നാണ് പറയുന്നെതെന്നും ഐസക് ചൂണ്ടി കാട്ടി.ഭാരത് എന്നത് കമ്മിറ്റിയുടെ ഏകീകൃത തീരുമാനമാണെന്നും പറഞ്ഞു.
1757 ലെ പ്ലാസി യുദ്ധത്തിനും ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരണത്തിനും ശേഷമാണ് ഇന്ത്യ എന്ന പേര് ഉപയോഗത്തിലായത്. സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ ഒഴുവാക്കി ഭാരതം എന്നാക്കുന്നതിന് പുറമെ സ്വാതന്ത്രാനന്തര ഇന്ത്യയെ കുറിച്ച് കുട്ടികൾ പഠിക്കണമെന്നും ncert യുടെ സോഷ്യൽ സയൻസ് സമിതി സമർപ്പിച്ച നിലപാ രേഖയിൽ ശുപാർശ ചെയ്യുന്നു. പേര് മാറ്റുന്നതിനോടൊപ്പം പുരാതന ചരിത്രത്തെ ക്ലാസിക്കൽ ഹിസ്റ്ററി എന്നും മാറ്റപ്പെടും. വിദ്യാഭ്യാസ പദ്ധതികളുടെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ ശുപാർശകൾ സമർപ്പിക്കാനായി 2021 ൽ 25 സമിതികൾ ncert രൂപീകരിച്ചിരുന്നു. സമാന രീതിയിൽ സംസ്ഥാനങ്ങളും 25 സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ റിപ്പോർട്ടുകൾ അനുസരിച്ചായിരിയ്ക്കും പാഠ്യപുസ്തക പരിഷ്കരണ നടപടികൾ പുരോഗമിക്കുക.
പാഠപുസ്തകങ്ങളിൽ 1947നു ശേഷമുള്ള ചരിത്രം കുറവാണ് . കഴിഞ്ഞ 75 വർഷത്തെ ചരിത്രം കൂടുതലായി വിദ്യാർഥികളിലെത്തണം.തോൽവിയുടെ ചരിത്രമാണു പാഠപുസ്തകങ്ങളിലേറെ. വിദേശീയർ ഇവിടെയെത്തി വിജയം നേടിയതിനെക്കുറിച്ചു മാത്രം വിവരിക്കുന്നു. ഇന്ത്യൻ ഭരണാധികാരികളുടെ വിജയകഥകൾ കൂടുതലായി വേണം. മുഹ്മ്മദ് ഗോറിയെ ഇന്ത്യയിലെ ഗോത്ര വിഭാഗക്കാർ തോൽപ്പിച്ച് ചരിത്രം പഠിക്കുന്നില്ല.
ഡച്ചുകാർക്കെതിരെ മാർത്താണ്ഡവർമ
രാജാവ് വിജയം നേടിയ കുളച്ചൽ യുദ്ധത്തെക്കുറിച്ചും അധികമാർക്കും അറിയില്ല.പൊളിറ്റിക്കൽ സയൻസിൽ അർഥശാസ്ത്രം ഉൾപ്പെടെയുള്ളവ പഠനവിഷയമാക്കണം. ഗ്രീസിലെ നഗരരാഷ്ട്രങ്ങൾക്കു മുൻപു തന്നെ ഇന്ത്യയിൽ നാട്ടു കൂട്ടങ്ങൾ സജീവമായിരുന്നു. ഇക്കാര്യങ്ങൾ പുസ്തകങ്ങളിൽ വേണം എന്നിവയൊക്കെയാണ് സമിതി നൽകിയ മറ്റ് നിർദ്ദേശങ്ങൾ.

