ഇസ്രയേൽ-ഹമാസ് യുദ്ധത്തെ അപലപിച്ച് യുഎൻ സുരക്ഷാ സമിതിയിൽ പ്രമേയം; വീറ്റോ ചെയ്ത് അമേരിക്ക

സാൻ ഫ്രാൻസിസ്‌കോ: ഇസ്രയേൽ-ഹമാസ് യുദ്ധത്തെ അപലപിച്ച് യുഎൻ സുരക്ഷാ സമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക. ബ്രസീൽ ആണ് ഗാസയിൽ സഹായമെത്തിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. യുഎൻ സുരക്ഷാ സമിതിയിലെ 12 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. റഷ്യയും ബ്രിട്ടണും പ്രമേയത്തിൽ നിന്നും വിട്ടുനിന്നു.

ബുധനാഴ്ചയാണ് പ്രമേയം അവതരിപ്പിച്ചത്. ഗാസയിൽ സഹായമെത്തിക്കാനുള്ള യുഎൻ ശ്രമങ്ങൾ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ചു ദിവസമായി ബ്രസീൽ കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ടിരുന്നില്ല. പ്രമേയം പ്രധാനപ്പെട്ടതാണെങ്കിലും വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണം നടപടികൾ സ്വീകരിക്കേണ്ടതെന്നും നേരിട്ടുള്ള നയതന്ത്ര പ്രവർത്തനങ്ങളെയാണ് തങ്ങൾ പിന്തുണക്കുന്നതെന്നും യുനൈറ്റഡ് നേഷൻസിലെ യു.എസ് അംബാസിഡർ ലിൻഡ തോമസ് അറിയിച്ചു.

നേരിട്ടുള്ള നയതന്ത്ര ഇടപെടലിലൂടെ മാത്രമെ ആളുകളുടെ ജീവൻ രക്ഷിക്കാനാകുവെന്നും ഇക്കാര്യത്തിൽ സുരക്ഷാ സമിതി ശരിയായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഇവരർ അഭിപ്രായപ്പെട്ടു.