കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ വർദ്ധിപ്പിച്ചു; കേന്ദ്രമന്ത്രി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ വർദ്ധിപ്പിച്ചു. നാലു ശതമാനമാണ് ഡിഎ വർദ്ധിപ്പിച്ചത്. 2023 ജൂലൈ ഒന്ന് മുതൽ വർധന നടപ്പാക്കാൻ ക്യാബിനറ്റ് അംഗീകാരം നൽകി. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. 47 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കുമാണ് ആനുകൂല്യം ലഭിക്കുക.

42 ശതമാനമായിരുന്ന ഡിഎ 46 ശതമാനമായി വർധിക്കുക. കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് ഇൻഡസ്ട്രിയൽ വർക്കേഴ്‌സ് (സിപിഐഐഡബ്യു) അടിസ്ഥാനമാക്കിയാണ് വർധന നടപ്പിലാക്കുന്നത്.

അതേസമയം, പാരമിലിട്ടറി, ഗ്രൂപ്പ് സി, നോൺ ഗസറ്റഡ് ഗ്രൂപ്പ് ബി ഓഫീസർമാർക്ക് ദീപാവലി ബോണസ് നൽകുന്നതിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. പരമാവധി 7000 രൂപ വരെയാണ് ബോണസ് ലഭിക്കുക.