യുഎസ് പ്രെസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ജോർദ്ദാൻ പിന്മാറി

യുഎസ് പ്രെസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ജോർദ്ദാൻ പിന്മാറി. ഇസ്രായേൽ ജോർദ്ദാൻ സന്ദർശനത്തിനായി എത്താനിരിക്കവേ അവസാന നിമിഷമാണ് ജോർദ്ദാൻ പിന്മാറിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽ നിന്ന് പിന്മാറുകയാണെന്ന് ജോർദ്ദാൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി അറിയിച്ചു. ആശുപത്രിയിലെ 500 മരണ വർത്തക്കുപിന്നാലെയാണ് ജോർദ്ദാന്റെ അപ്രതീക്ഷിത പിന്മാറ്റം. ടെൽ അവീവിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയശേഷം ജോർദാനിലെ അമ്മാനിലെത്തുന്ന ബൈഡൻ, അബ്ദുല്ല രാജാവുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായും ചർച്ച നടത്തുമെന്നായിരുന്നു ധാരണ. ഇതിനിടെയാണ് ജോർദാന്റെ പിന്മാറ്റം. യുദ്ധം അവസാനിപ്പിക്കാതെ ചർച്ച നടത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞു.