ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഗാസ ഇസ്രായേൽ കയ്യടക്കുന്നത് അബദ്ധമാകുമെന്നും വ്യക്തമാക്കി. എല്ലാ പലസ്തീനികളും ഹമാസിനെ അംഗീകരിക്കുന്നവരല്ല. ഹമാസിനെയും ഹിസ്ബുല്ലയെയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലസ്തീൻ അതോറിറ്റി നിലനിൽക്കണം. പലസ്തീൻ രാഷ്ട്രത്തിലേക്ക് ഒരു പാത ആവശ്യമാണെന്നും ജോ ബൈഡൻ പറഞ്ഞു. ​യുദ്ധം തുടർന്ന് പോകുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പരാമർശം.

അതേസമയം, ഇസ്രായേൽ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്ന ജനങ്ങളുടെ മൃതദേഹം സൂക്ഷിക്കാൻ ​ഗാസയിൽ ഇടമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഐസ്ക്രീം ട്രക്കുകളിലാണ് മൃതദേഹം സൂക്ഷിക്കുന്നത് എന്നാണ് വിവരം. മോർച്ചറികളിൽ മൃതദേഹം കൊണ്ട് നിറഞ്ഞതിനാൽ, അവ വയ്ക്കുവാൻ സ്ഥലമില്ല. അതുകൊണ്ടാണ് മൃതദേഹങ്ങള്‍ ഐസ് ക്രീം ട്രക്കുകളില്‍ തന്നെ സൂക്ഷിക്കാന്‍ ആരോഗ്യ അധികൃതര്‍ തീരുമാനിച്ചത്. ഹമാസിന്‍റെ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ ഗാസ മുനമ്പിൽ കനത്ത ആക്രമണമാണ് നടത്തുന്നത്.