ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ; ആദ്യയോഗം ചേർന്നു

ന്യൂഡൽഹി: ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതലയോഗം ചേർന്നു. കേന്ദ്രമന്ത്രിയ്ക്ക് പുറമെ റിസർവ് ബാങ്ക്, ധന ഐടി മന്ത്രാലയ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

നിലവിലെ ആപ്പുകളുടെ നിയന്ത്രണം സംബന്ധിച്ച പ്രസന്റേഷൻ യോഗത്തിൽ അവതരിപ്പിച്ചു. അംഗീകൃത ആപ്പുകളുടെ പട്ടിക പുറത്തിറക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകളും യോഗത്തിൽ നടന്നു. ആദ്യഘട്ട യോഗമാണ് നടന്നതെന്ന് ഐ ടി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ലോൺ ആപ്പിന്റെ ചതിക്കെണിയിൽ പെട്ട് ജീവനൊടുക്കിയവരുടെ വാർത്തകളാണ് ഓരോ ദിവസം പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്.