പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് വിലക്ക്

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് വിലക്ക്. പൊതു നിരത്തിലും ജലാശയങ്ങളിലും മാലിന്യ വസ്തുക്കൾ വലിച്ചെറിയുന്നവർക്കെതിരെ പുതിയ കരടിന് അംഗീകാരം നൽകി മന്ത്രി സഭ . 10000 മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വര്ഷം വരെ തടവും ചുമത്തുന്ന ഓർഡിനൻസിന്റെ കരടിനാണ് അംഗീകാരം. മാലിന്യങ്ങൾ ജലാശയത്തിൽ തള്ളുന്നതും ജാമ്യം ലഭിക്കാത്ത കുറ്റം തന്നെയാണ്. കൃത്യമായ മാലിന്യ നിർമ്മാജ്ജന സംവിധാനങ്ങൾ ഏർപ്പെടുത്താത്ത സർക്കാർ , സ്വകാര്യ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. സ്വന്തം കാര്യം സിന്ദാബാന്ദ് എന്ന പറയും പോലെ സ്വന്തം കാര്യം നോക്കി തന്റെ വീട് വൃത്തിയാക്കുമ്പോൾ. തൊട്ടുഅടുത്ത പരിസരങ്ങളെ വൃത്തികേടാക്കുന്നു എന്ന കാര്യം നാം പലപ്പോഴും മറക്കുന്നു. ഇനി ആ മറവിക്ക് ഒരു തിരിച്ചടിയാവാം.

സർക്കാർ സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ നിയമ ലംഘനം ഉണ്ടായാൽ സ്ഥാപന മേധാവികൾക്കെതിരെയായിരിക്കും നടപടി.വീടുകളും സ്ഥാപനങ്ങളും മാലിന്യ ശേഖരണത്തിനുള്ള യൂസർ ഫീ നിർബന്ധമായും നൽകണം. അടക്കാത്തവർക്കെതിരെ പിഴയൊടു കൂടി യുസർ ഫീ ഈടാക്കുന്നതിനുള്ള നിർദ്ദേശങ്ങളും മന്ത്രി സഭ അംഗീകരിച്ചു.യൂസർ ഫീ നൽകാത്ത പക്ഷം മൂന്ന് മാസം കഴിയുന്ന മുറയ്ക്കനുസരിച് 50 ശതമാനം പിഴ സഹിതമാകും ഈടാക്കുക. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താലും 5000 രൂപയോളം പിഴ ഈടാക്കും. മൂന്നു പ്രവർത്തി ദിവസം മുൻപെങ്കിലും തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാതെയോ ലൈസെൻസ് ഇല്ലാതെയോ നൂറിലധികം പേർ പങ്കെടുക്കുന്ന പരിപാടിയോ ഒത്തുക്കൂടലിനോ അനുവധിയില്ല.


മാലിന്യ നിക്ഷേപം സംബന്ധിച്ച് കുറ്റകൃത്യത്തിന്റെ വിവരം നൽകുന്നവർക്ക് പാരിതോഷികവും ലഭിക്കും. അതോടൊപ്പം ആ വിവരം തെറ്റാണെങ്കിൽ 10000 രൂപ ഈടാക്കുകയും ചെയ്യും. 2016 നവംബറിൽ കേരള സർക്കാരിന്റെ സംരംഭമായിരിന്നു നവകേരള മിഷൻ. ആരോഗ്യം , വിദ്യാഭ്യാസം , കൃഷി , പാർപ്പിടം എന്നിങ്ങനെ നാല് പ്രധാന സാമൂഹിക മേഖലകളിൽ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായിരുന്നു ഈ സംരംഭം ശ്രമിച്ചത്. നവകേരളത്തിന്റെ ഭാഗമായി ഒട്ടനവധി മാലിന്യ സംസ്കാര പദ്ധതികളും നടപ്പിലാക്കുവാൻ ശ്രമിച്ചിരുന്നു.

2022ൽ സംസ്ഥാനത്തെ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിത മിത്രം എന്ന ആപ്പ് രൂപീകരിച്ചിരുന്നു. മാലിന്യ വിമുക്ത കേരത്തിന്റെ ഭാഗമായി കഴിഞ്ഞ നാല് മാസത്തിൽ 90 ശതമാനത്തോളം വരുന്ന മാലിന്യങ്ങൾ ശെരിയായ രീത്യിൽ സംസ്കരിച്ചിരിന്നു. മുഴുവനായി മാലിന്യ വിമുക്തമാക്കുകയും കേരളം പൂർണ്ണ മാലിന്യ വിമുക്ത സംസ്ഥാനമാക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാലിന്യങ്ങൾ മനുഷ്യ ജീവിയെ വേട്ടയാടുന്ന മൃഗമാണ്. കവറുകളിൽ കെട്ടി വലിച്ചെറിയുന്നത് മാലിന്യങ്ങളായിരിക്കാം എന്നാൽ നാം അറിയാതെ അവ നമ്മോടൊപ്പം സഞ്ചരിക്കുന്ന പകർച്ചവ്യാധികളായി മാറിയേക്കാം. ഇനിയാ വ്യാധിയെ കൂടെ കൂട്ടാതിരിക്കാനുള്ള പൂട്ടാവട്ടെ ഈ നിയമം.