കേന്ദ്രസർക്കാറിന്റെ അഭിമാന പദ്ധതികളിൽ വന്ന ക്രമക്കേടും അഴിമതിയും പുറത്തുകൊണ്ടു വന്ന മൂന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്തിനു പിന്നിൽ പദ്ധതികളിലുണ്ടായ ക്രമക്കേട് മൂടി വയ്ക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ആയുഷ്മാൻ ഭാരത്, ദ്വാരക അതിവേഗ പാത എന്നിവ അടക്കമുള്ള പദ്ധതികളിലെ വീഴ്ചയാണ് സിഐജി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്.
ദ്വാരക അതിവേഗപാത,ആയുഷ്മാൻ ഭാരത് എന്നിവയെ കൂടാതെ 10 ഓഡിറ്റ് റിപോർട്ടുകൾ കൂടി സിഐജി കഴിഞ്ഞ മഴക്കാല സമ്മേളനത്തിൽ പാർലമെൻറിൽ വച്ചിരുന്നു. അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനത്തുൾപ്പെടെ ടോൾ പ്ലാസകളിൽ നിയമം ലംഘിച്ചു.ഏതാണ്ട് 132 കോടി രൂപയോളം യാത്രക്കാരിൽ നിന്നും പിരിച്ചതായി കണക്കാക്കുന്നു.
വ്യോമയാനമന്ത്രാലയം ഉഡാൻ പദ്ധതി വഴി അനുവദിച്ച റൂട്ടുകൾ ആരംഭിച്ചില്ല തുടങ്ങി മിക്കവാറും പ്രധാന മന്ത്രാലയങ്ങളെ പ്രതിക്കൂട്ടിൽ ആക്കുന്നതായിരുന്നു മറ്റു റിപ്പോർട്ടുകൾ.കഴിഞ്ഞമാസം 12ന് നിയമന ഉത്തരവ് സിഎ ജി പുറത്തിറക്കിയെങ്കിലും വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വിശ്വസ്തനായി അറിയപ്പെടുന്ന ജി.സി മുർമുവാണ് നിലവിൽ സിഐജി. 1985 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ മുർമു ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന കാലത്ത് അവിടെ ലഫ്റ്റനെന്റ് ഗവർണർ ആയിരുന്നു.

