ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ലഫ്റ്റനന്റ് ഗവർണർ. വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് നടപടി. 2010 -ൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് വിചാരണ ചെയ്യൽ.
മതനിന്ദയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തി എന്ന പേരിലാണ് 2010 ൽ ഡൽഹി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രാജ്യദ്രോഹ കുറ്റവും എഫ്‌ഐആറിലുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. കശ്മീരിനെ ഇന്ത്യ ബലം പ്രയോഗിച്ചു കൂട്ടിച്ചേർത്തതാണ് എന്ന പ്രസ്താവനയാണ് അരുന്ധതി റോയ് നടത്തിയത്.

