ന്യൂഡൽഹി: ഇസ്രായേൽ – പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹമാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യുപ്പെട്ടു. ഹമാസ്.പിഎസ് എന്ന വെബ്‌സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കിംഗിന് പിന്നിൽ ഇന്ത്യൻ ഹാക്കർമാരാണെന്ന് മാദ്ധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ സൈബർ ഫോഴ്‌സ് എന്ന എക്‌സ് അക്കൗണ്ടിൽ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസും ഐഎസ്‌ഐഎസും ഒരുപോലെയാണെന്ന് ഇസ്രായേലിന് ഒപ്പം എന്ന ഹാഷ് ടാഗിൽ വന്നിട്ടുള്ള പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, പലസ്തീൻ സായുധ സംഘടന ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇസ്രയേലും ഹമാസും തമ്മിൽ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.
അതേസമയം, ഇസ്രായേലിന് സാമ്പത്തിക-സൈനിക സഹായം നൽകുമെന്ന് അമേരിക്ക അറിയിച്ചു. അധിക സാമ്പത്തിക-സൈനിക സഹായം അമേരിക്ക പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കിയിരുന്നു.

