ഇസ്രയേൽ പലസ്തീൻ സംഘർഷം; സമാധാനത്തിനായി പ്രാർത്ഥിക്കാമെന്ന് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: ഇസ്രയേൽ പലസ്തീൻ സംഘർഷത്തിൽ പ്രതികരണവുമായി ഫ്രാൻസിസ് മാർപ്പാപ്പ. ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഇസ്രയേലിന്റെയും പലസ്തീന്റെയും സമാധാനത്തിനായി പ്രാർത്ഥിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധം ഒരു പരാജയമാണ്. സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ഞായറാഴ്ച പ്രാർത്ഥനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇസ്രയേലിൽ ശനിയാഴ്ച്ചയാണ് ഹമാസ് ആക്രമണം ആരംഭിച്ചത്. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിലും കരയിൽ നിന്നുള്ള ആക്രമണത്തിലും മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. 1,864 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഗാസയിൽ നിരവധി ഇസ്രായേലികളെ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ഗാസയിൽ 400-ലധികം ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.