റഗുലേറ്ററി കമ്മീഷൻ റദ്ധാക്കിയ വൈദുതി കരാറുകൾക്ക് മന്ത്രി സഭായോഗം സാധൂകരണം നൽകി. ചീഫ് സെക്രട്ടറിയുടെ റിപ്പോർട് പരിഗണിചാണ് തീരുമാനം. രൂകഷമായ വൈദുതി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കെഎസ്ഇബിക്ക് ആശ്വാസമാണ് ഈ തീരുമാനം. കേന്ദ്ര നിയമത്തിലെ 108 വകുപ്പ് അനുസരിച്ചാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. കരാറുകൾ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ കുറഞ്ഞ വിലക്ക് വൈദുതി ലഭിക്കില്ലെന്നും ബോർഡിന് സാമ്പത്തിക നഷ്ട്ടമുണ്ടാക്കുമെന്നും ചീഫ് സെക്രെട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റെഗുലേറ്ററി കമ്മിഷൻ കരാറുകൾ റദ്ധാക്കിയതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാനാണ് ഉയർന്ന വിലക്ക് വൈദുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചത്.
മുൻപ് 3 കമ്പനികളിൽ നിന്നാണ് യൂണിറ്റിന് 4. 26 രൂപക്ക് 465 മെഗാവാട്ട് വൈദുതി കേരളം 7 വർഷമായി വാങ്ങിയിരുന്നത്. കരാറിലൂടെ 17 വർഷത്തേക്ക് 4. 29 രൂപയ്ക്ക് 350 മെഗാവാട്ടും 4. 15 രൂപക്ക് 115 മെഗാവാട്ടും വൈദുതി ലഭിക്കുമായിരുന്നു. സാങ്കേതിക പിഴവ് കാട്ടിയാണ് റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ധാക്കിയത്. ഇതോടെ കരാറിലേർപ്പെടുന്ന കമ്പനികൾ വൈദുതി നല്കാൻ വിസമ്മതിച്ചു.
ജാബുവ പവർ ലിമിറ്റഡ്, ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ് എന്നി കമ്പനികളാണ് 4. 26 രൂപക്ക് വൈദുതി നൽകാമെന്ന് കെഎസ്ഇപിയുമായി കരാറിൽ ഏർപ്പെട്ടിരുന്നത്. റെഗുലേറ്ററി കമ്മറ്റി കരാർ റദ്ധാക്കിയതോടെ വിവിധ ടെൻഡറുകൾ വിളിച്ചെങ്കിലും യൂണിറ്റിന് 7. 30 രൂപക്ക് മുകളിലാണ് കമ്പനികൾ ആവശ്യപ്പെട്ടത്. ഇതോടെ വിഷയത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ ചിഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

