ആർജെഡിയിൽ എൽജെഡി ലയിക്കുന്നതിൽ വിരോധമില്ല; യുഡിഎഫ് ബന്ധം ഉപേക്ഷിക്കില്ലെന്ന് ജോൺ ജോൺ

കോഴിക്കോട്: ആർജെഡിയിൽ എൽജെഡി ലയിക്കുന്നതിൽ വിരോധമില്ലെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ. എന്നാൽ യുഡിഎഫ് ബന്ധം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രെയംസ് കുമാർ ഗതിയില്ലാതെ പാർട്ടിയിൽ ലയിക്കാൻ ശ്രമിക്കുന്നെന്നും പാർട്ടി ദേശീയ നേതൃത്വം ലയന തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ലാലു പ്രസാദ് യാദവ് ഉൾപ്പെടെ പറഞ്ഞെതാണ്. എന്നാൽ ലയനം നടക്കുമോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല. വിഷ പാമ്പുകൾ വെള്ളപ്പൊക്കത്തിൽ കയറി വരും പോലെയാണ് ശ്രെയംസ് കുമാർ പാർട്ടിയിലേക്ക് കയറി വരാൻ നോക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.