മാതാ അമൃതാനന്ദമയിക്ക് സപ്തതി

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലെ പ്രത്യേക വേദിയിലാണ് ഇന്നും നാളെയുമായുള്ള ചടങ്ങുകൾ. നാളെയാണ് ജന്മദിനാഘോഷം. കോവിഡ് മൂലം കഴിഞ്ഞ 3 വർഷവും വിപുലമായ ആഘോഷം ഒഴിവാക്കിയിരുന്നു. ഇക്കുറി വിദേശത്തുനിന്നടക്കം 2 ലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷ‌ിക്കുന്നതായി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി അറിയിച്ചു. ജന്മദിനമായ സെപ്റ്റംബർ 27നാണ് എല്ലാ വർഷവും ആഘോഷമെങ്കിലും ഇക്കുറി അതു ജന്മനക്ഷത്രമായ കാർത്തിക നാളിലാണ്. ശിഷ്യർക്കു ഗുരു പേരിടുന്ന ആശ്രമങ്ങളിലെ പതിവു രീതി തെറ്റിച്ച് “മാ താ അമൃതാനന്ദമയി’ എന്നു ബ്രഹ്മചാരിയായ ശിഷ്യൻ പേരിട്ടു; സുധ യ്ക്ക് അമൃത് എന്ന അർഥത്തിൽ. സു ധാമണി എന്ന ഭൗതിക സ്വരൂപത്തിന് 70 എങ്കിൽ അമ്മ എന്ന മാതാ അമൃതാ നന്ദമയിക്കു നാലര പതിറ്റാണ്ടോളമേ യുള്ളൂ പ്രായം. അറബിക്കടലോരത്തെ കൊച്ചുഗ്രാമത്തിൽനിന്ന് ആ പേര് ഏഴു കടലും കടക്കാൻ അതു ധാരാള മായിരുന്നു.

കൊല്ലം ജില്ലയിലെ ആലപ്പാട്ട് കടലിനും കായലിനും നടുവിൽ പറയകടവ് എന്ന ഗ്രാമത്തിൽ മാതാ അമൃതാനന്ദ മയി വിശ്വാസികൾക്കു ദർശനം നൽകി ത്തുടങ്ങിയത് 22-ാം വയസ്സിലാണ്. പിന്നീടിങ്ങോട്ടു വെള്ളവസ്ത്രമേ ധരിച്ചി ട്ടുള്ളൂ. അതേ വർഷം “ആനന്ദവീഥിയി ലൂടെ’ എന്ന കവിതയും എഴുതി സ്നേഹത്തിന്റെ ഭാഷയിലെഴുതിയ 40 വരി കവിത. അന്നു മുതൽ ഇതുവരെ അമ്മ നേരിട്ട് ആശ്ലേഷിച്ച് ആശ്വസിപ്പി ച്ചവരുടെ എണ്ണം ലോകത്താകെ നാല രക്കോടി കവിയുമെന്നു കണക്ക് സത്സംഗങ്ങളിലും മഹാസമ്മേളനങ്ങളി ലും കാണുന്ന വിശ്വാസിലക്ഷങ്ങൾ വേറെ. 70ാം ജന്മദിനമായ ചൊവ്വാഴ്ച ഏഴിന് സത്സംഗം, 7.45ന് സംഗീതസംവിധായകൻ രാഹുൽരാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, ഒൻപതിന് ഗുരുപാദപൂജ. തുടർന്ന് മാതാ അമൃതാനന്ദമയി ജന്മദിനസന്ദേശം നൽകും. ധ്യാനം, വിശ്വശാന്തി പ്രാർത്ഥന എന്നിവയുമുണ്ടാകും.

11ന് നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ 193 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തമിഴ്നാട് ഗവർണർ ആർ എൻ രവി, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ, കേന്ദ്ര സഹമന്ത്രിമാരായ അശ്വിനികുമാർ ചൗബേ, വി മുരളീധരൻ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ തുടങ്ങിയവർ പങ്കെടുക്കും.

അമേരിക്കയിലെ ബോസ്റ്റൺ ഗ്ലോബൽ ഫോറവും മൈക്കൽ ഡ്യൂക്കാക്കിസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ‘വേൾഡ് ലീഡർ ഫോർ പീസ് ആൻഡ്‌ സെക്യൂരിറ്റി’ പുരസ്കാരം മാതാ അമൃതാനന്ദമയിക്ക് സമർപ്പിക്കും. അമൃതകീർത്തി പുരസ്കാരവിതരണം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം, അമൃതശ്രീ തൊഴിൽനൈപുണ്യ വികസനകേന്ദ്രങ്ങളിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ചിലെ 5000 സ്ത്രീകൾക്കുള്ള ബിരുദദാന വിതരണം, 300 പേർക്കുള്ള സൗജന്യ ചികിത്സാപദ്ധതിയുടെ ഉദ്ഘാടനം, നാലുലക്ഷം പേർക്കുള്ള വസ്ത്രദാനം എന്നിവയുണ്ടാകും. 108 യുവതീയുവാക്കളുടെ സമൂഹവിവാഹവും നടത്തും.

ശാന്തിയുടെ മൺതരികൾ (ഗ്രെയിൻസ് ഓഫ് പീസ്) എന്ന സന്ദേശവുമായി ഐക്യരാഷ്ട്ര സംഘടനയിൽ ഉൾപ്പെട്ട 193 രാജ്യങ്ങളിൽനിന്നുള്ള മണ്ണും പതാകകളുമായി 70 പ്രതിനിധികൾ ജന്മദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽനിന്ന്‌ എത്തിക്കുന്ന മണ്ണിനൊപ്പം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള മണ്ണും കൂട്ടിച്ചേർത്ത് അതിനുള്ളിൽ വിത്ത് നിറച്ച് സീഡ് ബോളുകളാക്കി അതത് രാഷ്ട്രങ്ങളിലേക്ക് കൊടുത്തുവിടുമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.