ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാലിലാണ് സംഘർഷം ഉണ്ടായത്. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും ഇന്റർനെറ്റ് സേവനം റദ്ദാക്കി. അഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. 40 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇംഫാലിൽ വീണ്ടും സംഘർഷം ഉടലെടുത്തത്. വിദ്യാർത്ഥികളെ കാണാനില്ലെന്ന് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയായിരുന്നു കുട്ടികൾ മരിച്ച് കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്.
മെയ്‌തെയ് വിഭാഗക്കാരായ ഹിജാം ലിന്തോയ്ഗാമ്പി (17), ഫിജാം ഹെംജിത്ത് (20) എന്നീ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഉറപ്പ് നൽകിയിട്ടുണ്ട്.

