ആരും പിടിച്ചുകെട്ടാനുണ്ടായിരുന്നില്ല. അശ്വാഭ്യാസത്തിൽ സുദിപ്തി ഹജേല, ഹൃദയ് വിപുൽ ചേദ, അനുഷ് അഗർവല്ല, ദിവ്യകൃതി സിങ് എന്നിവരടങ്ങുന്ന സംഘം 41 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് പൊന്നുകൊണ്ട് പരിസമാപ്തി കുറിച്ചു. 1982- നുശേഷം ഇതാദ്യമായി ഏഷ്യൻ ഗെയിംസി ന്റെ അശ്വാഭ്യാസത്തിൽ ഇന്ത്യക്കൊരു സ്വർണം. ഡ്രസ്സാഷ് വിഭാഗത്തിൽ ആകെ 209. പോയന്റ് നേടിയാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. 204. 882 പോയന്റോടെ ചൈന വെള്ളിയും ഹോങ്കോങ് വെങ്കലവും നേടി.
കുതിരയും റൈഡറും തമ്മിലുള്ള പൊരുത്തവും താളവും ലയവും പ്രകടമാക്കുന്ന മത്സരയിനമാണ് ഫ്രഞ്ചിൽ “പരിശീലനം’ എന്ന് അർഥം വരുന്ന അശ്വാഭ്യാസത്തിലെ ഡ്രസാഷ് . . സാങ്കേിതിക ത്തികവിനേക്കാൾ ഇരുവരും തമ്മിലുള്ള പൊരുത്തമാണ് ഡ്രസ്സാഷിന്റെ സൗന്ദര്യവും മികവും. ഹാഫ് പാസ്സ് , ഒറ്റക്കാലിൽ തിരിയുന്ന പീരുവെറ്റ്, എക്സ്‌സ്റ്റൻഡഡ് ഗേറ്റ്, പിയാഫേ, പാസാജ് തുടങ്ങിയ ഓരോ പ്രകടനത്തിനും വിധികർത്താക്കൾ വ്യത്യസ്ത മാർക്ക് നൽകും. . റൈഡറുടെ ആജ്ഞയ്ക്കും കുതിരയുടെ പ്രതികരണത്തിനും പ്രകടനത്തിന്റെ ഒഴുക്കിനുമെല്ലാം പോയന്റുണ്ട്. മത്സരാവസാനം ഈ പോയന്റുകളെല്ലാം ചേർത്ത് ശതമാനമാക്കിയാണ് വിജയിയെ നിശ്ചയിക്കുക. എട്രോ എന്ന കുതിരയിൽ അവസാന ഊഴത്തിൽ മത്സരി ച്ച് 71.088 പോയന്റ് നേടിയ അനുഷ് അഗർവല്ലയുടെ പ്രക ടനമാണ് ഇന്ത്യയുടെ മെഡൽ നേട്ടം എളുപ്പമാക്കിയത്. വ്യക്തിഗത മത്സരത്തിൽ അനുഷ് രണ്ടാം സ്ഥാനത്തുണ്ട്. ചേം ക്സ്പ്രോ എന്ന കുതിരയിൽ മത്സരിക്കുന്ന വിപുൽ ഹൃദയ് മൂന്നാമതുമാണ്. ഇരുവർക്കും ഇനി മൂന്നുദിവസംകൂടി മത്സരമുണ്ട്. അഡ്രിനാലിൻ ഫിർഫോഡിന്റെ പുറത്ത് മത്സരിച്ച ദിവ്യകൃതി സിങ് 68.176 പോയന്റും ചിൻസ്സി എന്ന കുതിരയിൽ മത്സരിച്ച സുദീപ്തി ഹജേല 66.706 പോയന്റും നേടി
ഇതോടെ ഗെയിംസില്‍ ഇന്ത്യന്‍ സ്വര്‍ണ നേട്ടം മൂന്നായി.വനിതാ വിഭാഗം സെയിലിങില്‍ ഇന്ത്യയുടെ നേഹ താക്കൂര്‍ വെള്ളി നേടിയിരുന്നു. നിലവില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 13 മെഡലുകളോടെ ആറാം സ്ഥാനത്താണ് ഇന്ത്യ. 40 സ്വര്‍ണവും 21 വെള്ളിയും 9 വെങ്കലവും നേടി ചൈനയാണ് ഒന്നാമത്. സെയിലിങില്‍ ഇന്ത്യയുടെ ആദ്യമെഡലാണ് നേഹ നേടിയത്. പുരുഷ വിഭാഗം നീന്തല്‍ 4 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയാണ് മലയാളിതാരങ്ങളായ സജന്‍ പ്രകാശ്, തനിഷ് എന്നിവരടങ്ങിയ ടീം ഫൈനലില്‍ പ്രവേശിച്ചത്. ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിലും ഇന്ത്യ വിജയിച്ചു. സിംഗപ്പൂരിനെ ഒന്നിനെതിരെ 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.

