സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കും; ഉറപ്പ് നൽകുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ രംഗത്ത് വരികയാണെന്ന് അദ്ദേഹം ആരോപിച്ചു.

എല്ലാ നല്ല കാര്യങ്ങളിൽ നിന്നും മാറി നടക്കുന്ന ചിലരുണ്ടാവും. അവരുടെ പ്രചാരണത്തിന്റെ ഭാഗമായി സഹകരണ മേഖലയിൽ ആകെ കുഴപ്പമാണെന്ന് പറയാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അതോടെ വാണിജ്യ ബാങ്കുകളിലാകെ കുഴപ്പമാണെന്ന് പറയാനാവുമോ. കേരളത്തെ തകർക്കണം എന്ന് ചിന്തിക്കുന്നവർ കേളത്തിന്റെ വളർച്ചയുടെ ഭാഗമായ സഹകരണ മേഖലയെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണമെന്ന് പറഞ്ഞ് പുകമറ സൃഷ്ടിക്കുന്നു. ചിലയിടങ്ങളിൽ പാതിര വരെ കുത്തിയിരുന്ന് പരിശോധന നടത്തുന്നു. സഹകരണ മേഖലയിൽ അവതിപ്പും സംശയവുമുണ്ടാക്കാനാണ് ശ്രമം. സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാൻ നേരത്തെയുണ്ടായ നീക്കങ്ങളുടെ ഭാഗമാണിത്. സഹകരണ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും കേരളത്തിൽ വിലപ്പോവില്ല. ചില പുഴുക്കുത്തുകൾ ഉണ്ടായി എന്നത് വസ്തുതയാണ്. അഴിമതി മാർഗ്ഗം സ്വീകരിച്ച അന്തരക്കാർക്കെതിരെ കർക്കശമായ നിലപാടാണ് സർക്കാർ എടുത്തത്. അഴിമതി വീരൻമാരെ അറസ്റ്റ് ചെയ്ത് ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു. ചിലരെ ജയിലിലടച്ചു. ഒറ്റപ്പെട്ട ചില കാര്യങ്ങൾ എത് മേഖലയിലുമുണ്ടാവും. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തെ തകർക്കണം എന്ന് ചിന്തിക്കുന്നവർ കേളത്തിന്റെ വളർച്ചയുടെ ഭാഗമായ സഹകരണ മേഖലയെ ലക്ഷ്യമിടുകയാണ്. അവർ അന്വേഷണമെന്ന് പറഞ്ഞ് പുകമറ സൃഷ്ടിക്കുന്നു. ചിലയിടങ്ങളിൽ പാതിര വരെ കുത്തിയിരുന്ന് പരിശോധന നടത്തുന്നു. സഹകരണ മേഖലയിൽ അവതിപ്പും സംശയവുമുണ്ടാക്കാനാണ് ശ്രമം. സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാൻ നേരത്തെയുണ്ടായ നീക്കങ്ങളുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.