ഐഎസ്എൽ സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് ജയത്തോടുകൂടിയാണ് ആരംഭിച്ചിരിക്കുന്നത്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴിന്റെ വിജയം. ഒരു സെല്‍ഫ് ഗോളും ഒപ്പം ലൂണയുടെ ഗോളും ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് എത്തിച്ചത്.
ആദ്യ ഇരുപത് മിനുട്ടില്‍ ഇരുടീമുകളും കാര്യമായ അവസരങ്ങൾ ഒന്നും കൈക്കൊണ്ടില്ല . ഐമന്റെ പ്രകടനം തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കി. 25ആം മിനുട്ടില്‍ വലതു വിങ്ങില്‍ ഡെയ്സുകെ നടത്തിയ നീക്കം ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് നല്‍കി. ഫ്രീകിക്കിലെ ഹെഡര്‍ മിലോസിന് പക്ഷെ ലക്ഷ്യത്തിലേക്ക് തിരിക്കാൻ ആയില്ല.
കെസിയ വീൻഡോര്‍പ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ (69ാം മിനിറ്റ്) എന്നിവരുടെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്. ബെംഗളുരുവിനായി 90ാം മിനിറ്റില്‍ കുര്‍ട്ടിസ് മെയ്‌നാണു ലക്ഷ്യം കണ്ടത്. കഴിഞ്ഞ സീസണിൽ ഛേത്രിയുടെ വിവാദമായ ഗോളിലൂടെ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് സെമി ഫൈനലിലെത്തിയിരുന്നു. അന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടിരുന്നു. അതിനുള്ള ഒരു മധുര പ്രതികാരം കൂടിയാണ് ഇന്നത്തെ വിജയം.

