കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി എ സി മൊയ്‌ദീനെ പ്രതി ചേർക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എ സി മൊയ്ദീനെതിരെ ആവശ്യമായ തെളിവുകൾ ഉണ്ടെന്നും നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും ഇ ഡി അറിയിച്ചു. ഇ ഡിയുടെ ഓഫീസിൽ പോലീസ് എത്തിയതിൽ കടുത്ത അതൃപ്തിയുണ്ട് എന്നാണ് വിവരം. മുന്നറിയിപ്പില്ലാതെയാണ് ഇ ഡിയുടെ ഓഫീസിൽ പോലീസ് എത്തിയത്. ഇനി ഡൽഹിയിൽ നിന്നുള്ള തീരുമാനപ്രകാരം തുടർനടപടിയെടുക്കും.
അതെ സമയം പി സതീഷ് കുമാറിന് കണ്ണൂരിലും നിക്ഷേപം ഉള്ളതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെയും അടുത്ത ബന്ധുക്കളുടെയും പേരിലാണ് നിക്ഷേപം. നിക്ഷേപങ്ങൾക്കൊന്നും കെവൈസി ഇല്ലെന്നാണ് വിവരം. ബാങ്ക് തട്ടിപ്പിൽ ഹവാല ഇടപാട് നടന്നതായി കഴിഞ്ഞ ദിവസമാണ് ഇ ഡി കണ്ടെത്തിയത്. ഒന്നാം പ്രതിയായ പി സതീഷ്കുമാറിന്റെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തിയിരുന്നു.

