തടവിലുള്ള പൗരന്മാരെ പരസ്പരം കൈമാറാൻ ഇറാനും യുഎസും ധാരണയായി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്നാണ് 5 വീതം പൗരന്മാരെ കൈമാറുന്നത്. യുഎസ് ഉപരോധം മൂലം മരവിപ്പിച്ച ഇറാന്റെ 600 കോടി ഡോളർ നിക്ഷേപം വിട്ടുകൊടുക്കാനും ധാരണയായി. ഇറാൻ തടവിലാക്കിയ 5 യുഎസ് പൗരന്മാരെ ഖത്തറിന്റെ വിമാനത്തിൽ ദോഹയിലെത്തിക്കും; അവിടെനിന്നു യുഎസിലേക്കു പോകും. ഇറാനും വൻശക്തികളുമായുള്ള ആണവക്കരാറിൽനിന്നു ട്രംപ് ഭരണകാലത്ത് യുഎസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. എണ്ണവ്യാപാരത്തിന്റെ ഭാഗമായി ദക്ഷിണകൊറിയയിലെ ഇറാൻ നിക്ഷേപമാണു 2018ൽ യുഎസ് മരവിപ്പിച്ചത്. ഈ തുക ഖത്തറിനു കൈമാറും. അതേസമയം ബൈഡൻ സർക്കാർ യുഎസ് പൗരന്മാരെ മോചിപ്പിക്കാൻ കൈക്കൂലി നൽകുന്നുവെന്നാണു റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചത്. ചാരവൃത്തി ആരോപിച്ച് രണ്ടു വ്യവസായികളും പരിസ്ഥിതി പ്രവർത്തകനും അടക്കമുള്ളവരെയാണ് ഇറാൻ തടവിലാക്കിയത്. ഉപരോധലംഘനം ആരോപിച്ചാണ് വ്യവസായികളായ ഇറാൻ പൗരന്മാരെ യുഎസ് തടവിലിട്ടത്
2015-ൽ ഇറാൻ അറസ്റ്റുചെയ്ത ബിസിനസുകാരൻ സിയാമക് നമാസി, വന്യജീവിസംരക്ഷകൻ മൊറാദ് തഹ്ബാസ്, സാമ്പത്തികരംഗത്തു പ്രവർത്തിക്കുന്ന ഇമാദ് ഷർകി എന്നിവരും പേരുവെളിപ്പെടുത്താൻ തയ്യാറല്ലാത്ത രണ്ടുപേരുമാണ് മോചിതരായത്.
. മോചിപ്പിച്ച അഞ്ച് ഇറാൻകാരിൽ രണ്ടുപേർ നാട്ടിലേക്കു മടങ്ങും. രണ്ടുപേർ അവരുടെ ആഗ്രഹപ്രകാരം യു.എസിൽത്തന്നെ തുടരും. ഒരാൾ മറ്റൊരുരാജ്യത്തേക്കു പോകുമെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് നാസർ കനാനി പറഞ്ഞു.
എണ്ണ വാങ്ങിയ വകയിൽ ദക്ഷിണകൊറിയ കൊടുക്കാനുണ്ടായിരുന്ന 600 കോടി ഡോളർ (ഏകദേശം 50,000 കോടി രൂപ) ഖത്തറിലെ ബാങ്കുകളിലേക്ക് കൈമാറിയതോടെയാണ് യു.എസ്. തടവുകാരെ മോചിപ്പിക്കാൻ ഇറാൻ തയ്യാറായത്. ഇറാനുമേൽ യു.എസ്. ഏർപ്പെടുത്തിയ ഉപരോധം കാരണമായിരുന്നു ദക്ഷിണകൊറിയ പണം കൊടുക്കാതിരുന്നത്. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചർച്ചയെത്തുടർന്ന് ഈ പണം തിങ്കളാഴ്ച കൈമാറി. ഖത്തറിലെ രണ്ടു ബാങ്കുകളിലായുള്ള ആറ് ഇറാനിയൻ അക്കൗണ്ടുകളിലേക്ക് യൂറോയിലാണ് ദക്ഷിണകൊറിയ പണം നൽകിയത്. എണ്ണവ്യാപാരത്തിന്റെ ഭാഗമായി ദക്ഷിണകൊറിയയിലെ ഇറാൻ നിക്ഷേപമാണു 2018ൽ യുഎസ് മരവിപ്പിച്ചത്. ഈ തുക ഖത്തറിനു കൈമാറും. അതേസമയം ബൈഡൻ സർക്കാർ യുഎസ് പൗരന്മാരെ മോചിപ്പിക്കാൻ കൈക്കൂലി നൽകുന്നുവെന്നാണു റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചത്. ചാരവൃത്തി ആരോപിച്ച് രണ്ടു വ്യവസായികളും പരിസ്ഥിതി പ്രവർത്തകനും അടക്കമുള്ളവരെയാണ് ഇറാൻ തടവിലാക്കിയത്. ഉപരോധലംഘനം ആരോപിച്ചാണ് വ്യവസായികളായ ഇറാൻ പൗരന്മാരെ യുഎസ് തടവിലിട്ടത്.
വെർജീനിയയിലെ ഫോർട്ട് ബെൽവോയറിൽ വന്നിറങ്ങിയ അവരെ കൈയടികളോടെയാണ് സ്വീകരിച്ചത്, അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം ശക്തമായി വരുന്നതിനിടെയാണ് തടവുകാരുടെ കൈമാറ്റം. പേർഷ്യൻ ഉൾക്കടലിൽ അടുത്തിടെയായി അമേരിക്ക വൻതോതിൽ സൈന്യത്തെ വിന്യസിച്ചിരുന്നു
2023-09-21

