ബ്രിട്ടന് ബാധ്യത; അനധികൃത കുടിയേറ്റക്കാരുടെ താമസച്ചെലവ് ദിവസം 80 കോടി രൂപ

രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾ ബ്രെക്സിറ്റ്‌ കാലം മുതലേ ബ്രിട്ടനെ പിന്തുടരുകയാണ്. രാഷ്ട്രീയത്തിലെ അസ്ഥിരതയും തെറ്റായ ജിയോപൊളിറ്റിക്കൽ, സാമ്പത്തിക നയങ്ങളും രൂക്ഷമായ പ്രതിസന്ധി ബ്രിട്ടനിൽ സൃഷ്ടിച്ചിട്ടുണ്ട്. 2023 പുതുവർഷത്തിൽ ഒരു സമര കലണ്ടർ വരെ പുറത്തിറങ്ങി. ഓരോ ദിവസവും ഓരോ വിഭാഗം സമരം ചെയ്യുന്ന അവസ്ഥയിലാണ് ബ്രിട്ടൻ. ഫയർ ഫോഴ്സ്, നേഴ്‌സുമാർ, റെയിൽവേ തൊഴിലാളികൾ തുടങ്ങി വിദ്യാർത്ഥികളും അധ്യാപകരും വരെ ചെറുതും വലുതുമായ സമരത്തിലാണ്. വളർച്ച നിരക്കുകളുടെ സൂചികയിൽ എല്ലാം തന്നെ ബ്രിട്ടൻ താഴോട്ടാണ്.
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണ്ടെത്തൽ. 1920 മുതൽ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും അപകടകരമായ പ്രതിസന്ധിയാണെന്ന് കേന്ദ്ര ബാങ്ക് വിലയിരുത്തിയത് 2022 ലാണ്. .2008 ൽ സംഭവിച്ച സാമ്പത്തിക മാന്ദ്യത്തിന് “പരിഹാരമായി” 2010 ൽ അധികാരത്തിൽ വന്ന ഡേവിഡ്‌ കാമറൂൺ ചെയ്തത് അമിതമായ ചിലവ് ചുരുക്കൽ)നയം കൊണ്ട് വന്നതാണ്. സാമൂഹിക സുരക്ഷ പരിപാടികളിൽ വലിയ വെട്ടി ചുരുക്കലുകൾ ഉണ്ടായി. ഇതിന്റെ പ്രത്യാഘാതം 2020 ൽ പുറത്ത് വന്ന മൈക്കൽ മാർമോട്ട് റിപ്പോർട്ട് തുറന്ന് കാണിക്കുന്നുണ്ട്. ഏതൊരു രാജ്യത്തിന്റെയും പൗരന്മാരുടെ ആയുർ ദൈർഘ്യം വർധിക്കുന്നത് ഒരു പോസിറ്റീവ് സൂചികയാണ്. എന്നാൽ നൂറു വർഷത്തിൽ ആദ്യമായി ബ്രിട്ടനിൽ ആയുർ ദൈർഘ്യം വളർച്ച നിലച്ചു എന്ന് മാർമോട്ട് റിപ്പോർട്ട് 2020 പറയുന്നു. യു.സി.എൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇക്വിറ്റിയുടെ ഡയറക്ടർ ആണ് മൈക്കൽ മാർമോട്ട്. 2010 മുതൽ സർക്കാരിന്റെ ചിലവ് ചുരുക്കൽ നയങ്ങൾ മൂലം ആരോഗ്യ മേഖലയിൽ വലിയ അസമത്വങ്ങൾ ഉണ്ടായിയെന്നും അത് മൂലം ജനങ്ങളുടെ ആയുർ ദൈർഘ്യം അടക്കമുള്ള കാര്യങ്ങളിൽ ഗുരുതരമായ കുറവ് സംജാതമായി എന്നും റിപ്പോർട്ട് പറയുന്നു. ഇന്ന് കടൽ കടന്നോ കള്ളവണ്ടി കയറിയോ എത്തുന്നവരെ താമസിപ്പിക്കാൻ മാത്രം ബ്രിട്ടൻ മുടക്കുന്നത് ദിവസേന 80 ലക്ഷം പൗണ്ട് ആണ്
. രാജ്യത്തൊട്ടാകെ നാനൂറിലധികം ഹോട്ടലുകളാണ് ഇത്തരത്തിൽ കുടിയേറ്റക്കാരുടെ പുനരധിവാസത്തിനായി മാത്രം ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം ഹോം ഓഫിസ് പുറത്തുവിട്ട കണക്കാണിത്. നികുതിദായകരുടെ ഈ അധിക ബാധ്യത ഒഴിവാക്കാൻ സർക്കാർ പല നടപടികളും ആലോചിക്കുകയും ചിലത് നടപ്പാക്കുകയും ചെയ്തെങ്കിലും ശാശ്വത പരിഹാരം കാണാനായിട്ടില്ല.ഇതേസമയം ബ്രിട്ടന്റെ സീറോ എമിഷൻ കാർ പോളിസിയിൽ വെള്ളം ചേർക്കാനൊരുങ്ങി ഋഷി സുനക് മന്ത്രിസഭ. 2030 മുതൽ പുതിയ ഡീസൽ, പെട്രോൾ കാറുകളുടെ വിൽപന പൂർണമായും നിരോധിക്കാനുള്ള ബോറിസ് ജോൺസൺ‌ സർക്കാരിന്റെ തീരുമാനം പൊളിച്ചെഴുതി അവതരിപ്പിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായി. ഇന്നോ നാളെയോ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിൽപന നിരോധനം നടപ്പാക്കുന്നത് അഞ്ചുവർഷത്തേക്കു നീട്ടിവച്ച്, 2035 മുതൽ പ്രാബല്യത്തിലാക്കാനാണ് ഋഷി സുനക് പദ്ധതിയിടുന്നത്.
2050 ൽ ലക്ഷ്യമിടുന്ന സീറോ എമിഷൻ ടാർഗറ്റിൽനിന്നു പിന്നോട്ടില്ലെന്നും എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുള്ള തീരുമാനങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകാതിരിക്കാനാണ് നടപടികളിൽ ഇളവു വരുത്തുന്നതെന്നുമാണ് സർക്കാരിന്റെ വിശദീകരണം. അതേസമയം, സർക്കാർ നീക്കം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നാണ് മോട്ടർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സിന്റെ നിലപാട്. ഫോഡ് അടക്കമുള്ള കാർ നിർമാണ കമ്പനികൾ സർക്കാരിന്റെ നയംമാറ്റത്തിൽ ആശങ്കയും പ്രതിഷേധവും അറിയിച്ചുകഴിഞ്ഞു. കോൺസെർവറ്റിവ് പാർട്ടിയ്ക്ക് ഉള്ളിൽ നടത്തിയ ആഭ്യന്തര കളികളുടെ ഫലമായിട്ടാണ് ലിസ് ട്രെസ്സ് രാജി വച്ച് ഋഷി സുനക് പ്രധാനമന്ത്രിയാകുന്നത്. എല്ലാ കോൺസെർവറ്റിവ് പാർട്ടി പ്രധാനമന്ത്രിമാരെ പോലെയും വെൽഫെയർ രാഷ്ട്രീയ വിരുദ്ധനും ചിലവ് ചുരുക്കൽ വിദഗ്ദനുമാണ് സുനക്. അധികാരത്തിൽ വന്നപ്പോൾ നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ പാഴായി. വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല യു.കെ യിലെ ഏറ്റവും വരേണ്യമായ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഭരണമാണ് സുനക് നടത്തുന്നത്.