കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത വസ്തുവകകളുടെ വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ച ഒമ്പതിടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. 150 കോടി രൂപയിലേറെ വരുന്ന തുകയുടെ വെട്ടിപ്പാണ് ബാങ്കിൽ നടന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ് 800 ഗ്രാം (100 പവൻ) സ്വർണവും 5.5 ലക്ഷം രൂപയും സുനിൽ കുമാറിന്റെ വീട്ടുവളപ്പിൽ നിന്നും ഇഡി കണ്ടെത്തി.
തൃശൂർ ഗോസായിക്കുന്നിലെ എസ് ടി ജൂവലറി ഉടമയാണ് സുനിൽകുമാർ. സുനിൽകുമാറിന്റെ വസതിയിലും ജൂവലറിയിലും ഇഡി പരിശോധന നടത്തിയിരുന്നു. പ്രധാന പ്രതികളിലൊരാളായ സതീശന് ഈ ജൂവലറിയിൽ നേരിട്ട് നിക്ഷേപമുണ്ടെന്നാണ് ഇഡിയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. അനിൽ കുമാറിൽ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന അഞ്ച് വസ്തുവകകളുടെ രേഖകൾ പിടിച്ചെടുത്തു. ദീപകിന്റെ താമസസ്ഥലത്ത് നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന 19 രേഖകളും കണ്ടെത്തി.
സതീഷ് കുമാർ ഇടപാട് നടത്തിയ 25 ഓളം വസ്തുവകകളുടെ ബിനാമി സ്വത്ത് രേഖകളുടെ രൂപത്തിലുള്ള തെളിവുകൾ ആധാരം എഴുത്തുകാരിൽ നിന്നും കണ്ടെടുത്തു.

