ചന്ദ്രയാൻ ദൗത്യത്തിൽ കെൽട്രോണിന് മുഖ്യ പങ്കെന്ന് പി രാജീവ്കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ

രാജ്യത്തിന് തന്നെ മാതൃകയായ സ്ഥാപനമാണ് കെൽട്രോൺ ,ഐഎസ്ആർഒയുടെ ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലടക്കം നിരവധി കമ്പോണന്റ്സ് നിർമിച്ചു നൽകിയ സ്ഥാപനമാണ് കെൽട്രോൺ എന്ന് പി രാജീവ്. വിവിധ സംസ്ഥാനങ്ങളിലേയും മഹാനഗരങ്ങളിലേയും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾക്കാവശ്യമായ കമ്പോണന്റ്സ് കെൽട്രോൺ നൽകുന്നുണ്ട്. നിരവധി ഓർഡറുകളാണ് സ്ഥാപനത്തിന് ലഭിക്കുന്നത് എന്ന് മന്ത്രി പി രാജിവ് പറഞ്ഞു.എ, ഐ ക്യാമറ സ്ഥാപിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ഏൽപ്പിച്ചതിന് എതിരെ തിരുവഞ്ചൂർ പരാമർശം നടത്തിയിരുന്നു. ഒരു പ്രവർത്തനവും ഇല്ലാത്ത സ്ഥാപനമാണ് കെൽട്രോൺ എന്ന് അദ്ദേഹം പറഞ്ഞു. കെൽട്രോൺ നോക്കുകുത്തിയാണെന്ന തിരുവഞ്ചൂരിന്റ പരാമർശത്തോടെ മന്ത്രിമാർ മറുപടിയുമായി എഴുന്നേൽക്കുകയായിരുന്നു .തിരുവഞ്ചൂരിന്റെ പരാമർശം കേരള വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായ സ്ഥാപനമാണ് കെൽട്രോണെന്നും, തിരുവഞ്ചൂർ മന്ത്രിയായിരുന്ന കാലത്ത് പോലിസിന് ആവശ്യമായ ക്യാമറകൾ ലഭ്യമാക്കിയതും കെൽട്രോണാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ക്ഷമത കൂടിയ കമ്പോണന്റുകളാണ് കെൽട്രാൺ നൽകുന്നത്. അപകീർത്തികരമായ പരാമർശം പിൻവലിക്കണമെന്നും തിരുവഞ്ചൂരിനോട് മന്ത്രി ആവശ്യപ്പെട്ടു