അത്യാധുനിക സൗകര്യങ്ങൾ; 20 ഉച്ചകോടിക്ക് സാക്ഷ്യം വഹിക്കുന്ന ഭാരത് മണ്ഡപത്തിന്റെ സവിശേഷതകൾ

ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് രാജ്യം. ഡൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്സിബിഷൻ-കൺവെൻവെൻഷൻ സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്.

ഭാരത് മണ്ഡപ് കൺവെൻഷൻ സെന്റർ പ്രഗതി മൈതാനിയുടെ മുഖ്യാകർഷണമാണ്. ഇന്ത്യൻ പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മണ്ഡപം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്ന വാസ്തു വിദ്യയാണ് ഭാരത് മണ്ഡപത്തിലുള്ളത്.

ശംഖിന്റെ ആകൃതിയിലാണ് കെട്ടിടത്തിന്റെ നിർമ്മിച്ചിരിക്കുന്നത്. സൂര്യനമസ്‌കാരവും പഞ്ചഭൂതങ്ങളും ഉൾപ്പെടെ ഭാരതത്തിന്റെ പരമ്പരാഗത കലകളുടെയും സംസ്‌കാരത്തിന്റെയും വിളിച്ചോതുന്ന സൃഷ്ടികൾ സെന്ററിന്റെ ഭിത്തികളിലും തൂണുകളിലും അവതരിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ നേട്ടങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 7000 പേർക്ക് കൺവെൻഷൻ സെന്ററിൽ ഇരിയ്ക്കാൻ കഴിയും.

നിരവധി മീറ്റിംഗ് റൂമുകൾ, ഓഡിറ്റോറിയങ്ങൾ, ആംഫി തിയേറ്റർ, ബിസിനസ് സെന്റർ എന്നിവ ഉൾപ്പെടെ വൻ സജീകരണങ്ങൾ ഇവിടെയുണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 28 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ നടരാജ പ്രതിമയും ഭാരതമണ്ഡപത്തിന് മുന്നിലുണ്ട്.

അന്താരാഷ്ട്ര പ്രദർശനങ്ങൾ, വ്യാപാര മേളകൾ, കൺവെൻഷനുകൾ, മറ്റ് ഇവന്റുകൾക്കൊക്കെ വേദിയാകാൻ ഭാരത് മണ്ഡപത്തിന് കഴിയും.