സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴി.5170 ഷാപ്പുകളുടെ ലൈസന്‍സാണ് ഓൺലൈൻ വഴി വിൽക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി. നടപടി ക്രമങ്ങളിലെ സങ്കീർണ്ണത കുറക്കാൻ ഷാപ്പുകളുടെ ലേലം ഓൺലൈൻ വഴിയാക്കുന്നത് ഗുണകരമാകും എന്നാണ് വിലയിരുത്തൽ. ലേലത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണവും വളരെ കൂടുതൽ ആയിരുന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റി സമർപ്പിച്ച പ്രൊപോസലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈനാക്കി ഉത്തരവിറക്കിയത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന. കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു കള്ള് ഷാപ്പുകളുടെ ലൈസന്‍സ് വിൽപ്പന ഇതുവരെ നടന്നിരുന്നത്. ഓൺലൈൻ വഴി ഷാപ്പ് ലൈസന്‍സ് വാങ്ങുന്നതിനായി ഈ മാസം 13 വരെ അപേക്ഷ നൽകമെന്ന് ഉത്തരവിൽ പറയുന്നു. ഷാപ്പുകളുടെ വാടക ഇതിനകം നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയിൽ ഒന്നിലധികം പേർ അപേക്ഷിച്ചാൽ നറുക് ഇടും എന്നാണ് ഉത്തരവില്‍ പറയുന്നത്.
2023-09-07

