72 ആം പിറന്നാൾ ദിനത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ബ്രഹ്മയുഗത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ പോസ്റ്റർ വൈറലായി. ആരാധകർക്കിടയിൽ വാൻ സ്വീകരണമാണ് പോസ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കറപുരണ്ട പല്ലുകൾ, നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയും ആയി നില്‍ക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. നായകകഥാപാത്രമാണോ വില്ലൻ കഥാപാത്രമാണോ മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുക ചോദ്യമാണ് പോസ്റ്റർ കാണുമ്പോൾ ആളുകളിൽ ഉണ്ടാവുക. ചിത്രത്തില്‍ ദുര്‍മന്ത്രവാദിയായിട്ടാകും മമ്മൂട്ടി എത്തുകയെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നെഗറ്റീവ് റോള്‍ ആയിരിക്കുമെന്നും വിവരമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഏകദേശ സൂചന പോസ്റ്ററിലൂടെ ലഭിച്ചു കഴിഞ്ഞു. സമീപകാലങ്ങളായി തികച്ചും വ്യത്യാസ്ഥമായ കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ബ്രഹ്മയുഗത്തിലും അതുതന്നെ ആവർത്തിക്കും. വിധേയൻ, പാലേരിമാണിക്യം, പുഴു തുടങ്ങിയ ചിത്രങ്ങളിലൂടെ വില്ലൻ കഥാപാത്രങ്ങൾ മമ്മൂട്ടി ആവിസ്മരണീയമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ബ്രഹ്മയുഗം നൽകുന്ന പ്രതീക്ഷ വാനോളമാണ്. രാഹുൽ സദാശിവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.