ആൻഡ്രോയ്ഡ് ലോഗോ ഇനി 2ഡി അല്ല പകരം 3ഡി

ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഗൂഗിൾ ആൻഡ്രോയ്ഡ് ലോഗോ പരിഷ്ക്കരിച്ചു. എല്ലാ ചെറിയ അക്ഷരങ്ങൾക്കും പകരം ഒരു വലിയ എ (A)ഉള്ള “ആൻഡ്രോയ്ഡ് “
( Android )സ്വീകരിച്ചുകൊണ്ട് ഗൂഗിൾ അതിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ബ്രാൻഡിംഗ് മാറ്റുന്നു. ബഗ് ഡ്രോയിഡ് ലോഗോ ഒരു 3ഡി അവതാറിലേക്കാണ് കമ്പനി അപ്‌ഡേറ്റ് ചെയ്യുന്നത്. മുൻപുണ്ടായിരുന്ന 2ഡി ചിത്രം പരിഷ്ക്കാരിച്ചാണ് ഇപ്പോൾ 3ഡി ചിത്രം സ്ഥാപിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ബ്രാൻഡ് പാലറ്റിന് അനുയോജ്യമായി മെറ്റീരിയൽ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ലോഗോ രൂപകല്പ്പന ചെയ്തിട്ടുള്ളത്.

കമ്പനി ആൻഡ്രോയിഡ് ലോഗോയുടെ ടൈപ്പ്ഫേസും പുതുക്കുന്നു, അതിനാൽ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റുകളിലും ഈ മാറ്റങ്ങൾ നമുക്ക് കാണാൻ കഴിയും. പുതിയ 3D ലോഗോയ്‌ക്കൊപ്പം അപ്‌ഡേറ്റ് ചെയ്‌ത ബ്രാൻഡിംഗ് ഈ വർഷം ആൻഡ്രോയിഡ് ഉപകരണങ്ങളിലും മറ്റ് സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഗൂഗിൾ സൂചിപ്പിച്ചു. വിവിധ ആൻഡ്രോയ്ഡ് അപ്പുകളിൽ നിരവധി അപ്ഡേറ്റുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.