മെറ്റയുടെ ഇന്ത്യാ മേധാവി സന്ധ്യ ദേവനാഥൻ ഉപയോക്തൃ സുരക്ഷയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയും മെറ്റ പ്ലാറ്റ്‌ഫോമുകളിലെ തെറ്റായ വിവരങ്ങളെ ചെറുക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ഉപയോഗവും എടുത്തുകാണിച്ചു. ഉപയോക്തൃ സുരക്ഷയ്ക്കാണ് മെറ്റ മുൻഗണന നൽകുന്നതെന്നും കമ്പനി ഈ മേഖലയിൽ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സന്ധ്യ വ്യക്തമാക്കി.
തെറ്റായ വിവരങ്ങൾ വിദ്വേഷകരമായ പ്രചരണങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മെറ്റാ എഐ സാങ്കേതികവിദ്യയെ വളരെയധികം ആശ്രയിക്കുണ്ട്. ഹ്യൂമൻ മോഡറേറ്റർമാരിൽ എത്തുന്നതിന് മുൻപ് തന്നെ ഹാനികരമായ ഉള്ളടക്കം കണ്ടെത്തി നീക്കം ചെയ്യുന്നതിൽ എഐ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നുംഅവർ വ്യക്തമാക്കി. ഏകദേശം 85% ഹാനികരമായ ഉള്ളടക്കം അവ ഇല്ലാതാക്കുന്നതായും ഇത് ഉപയോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഫലപ്രാപ്തിയെ അടിവരയിടുന്നുതായും സന്ധ്യ ദേവനാഥൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ, ഹാനികരമായ ഉള്ളടക്കം സജീവമായി നിരീക്ഷിക്കാനും നീക്കം ചെയ്യാനും 20-ലധികം ഭാഷകളിൽ പ്രാവീണ്യമുള്ള ഉള്ളടക്ക മോഡറേറ്റർമാരെ മെറ്റ നിയമിക്കുന്നുണ്ട്. കൂടാതെ, മെറ്റ ഒന്നിലധികം ഭാഷകളിലായി 11 വസ്തുതാ പരിശോധന ഓർഗനൈസേഷനുകളുമായി പങ്കാളിത്തം സ്ഥാപിച്ചുകൊണ്ട് വസ്തുതാ പരിശോധനയ്ക്കുള്ള അതിന്റെ ഏറ്റവും വലിയ ആഗോള പങ്കാളിത്തം അടയാളപ്പെടുത്തുന്നതായും അവർ അറിയിച്ചു.
ഇന്ത്യയുടെ ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിലെ ഗണ്യമായ സാന്നിധ്യത്തിന്റെ വെളിച്ചത്തിൽ, വർദ്ധിച്ച ഉത്തരവാദിത്തത്തിന്റെയും ഉപയോക്തൃ വിശ്വാസത്തിന്റെയും ആവശ്യകത മെറ്റാ തിരിച്ചറിയുന്നു. തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും ഉയർത്തുന്ന വെല്ലുവിളികളെ കമ്പനി അംഗീകരിക്കുകയും ഇന്ത്യൻ സർക്കാരുമായി സഹകരിച്ച് അനുയോജ്യമായ സുരക്ഷാ മാർഗങ്ങൾ നടപ്പിലാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സന്ധ്യ ദേവനാഥൻ വ്യക്തമാക്കി.

