ഒരാഴ്ചത്തെ യൂറോപ്പ് സന്ദർശനത്തിന് രാഹുൽ ഗാന്ധി : തിരിച്ചെത്തുക ജി20 ക്ക് ശേഷം

ദില്ലി : ഒരാഴ്ചത്തെ യൂറോപ്പ് സന്ദർശനത്തിന് പുറപ്പെട്ട് രാഹുൽ ഗാന്ധി. സെപ്റ്റംബർ 5 ന് സന്ദർശനത്തിനായി പുറപ്പെട്ട രാഹുൽ ഗാന്ധി ജി20 അവസാനിക്കുന്ന അന്നാണ് തിരിച്ചെത്തുക. യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യക്കാരുമായും യൂറോപ്യൻ യൂണിയൻ അഭിഭാഷകരുമായും രാഹുൽ സംവദിക്കും. സെപ്തംബർ 7 ന് ബ്രസൽസിൽ വച്ച് ഒരു കൂട്ടം യൂറോപ്യൻ യൂണിയൻ അഭിഭാഷകരെ ഗാന്ധി കാണുകയും ഹേഗിൽ സമാനമായ ഒരു മീറ്റിംഗ് നടത്തും.ഹേ​ഗിലും കൂടിക്കാഴ്ച നടത്തിയേക്കും. എട്ടിന് പാരീസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി സംവദിക്കും. സെപ്റ്റംബർ 9 ന് പാരീസിൽ നടക്കുന്ന ഫ്രാൻസിലെ ലേബർ യൂണിയന്റെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. അതിനുശേഷം അദ്ദേഹം നോർവേ സന്ദർശിക്കും, അവിടെ സെപ്റ്റംബർ 10 ന് ഓസ്‌ലോയിൽ ഒരു പ്രവാസി പരിപാടിയെ അഭിസംബോധന ചെയ്യും എന്നാണ് വിവരം. സെപ്റ്റംബർ 11 നാണ് യൂറോപ്പിൽ നിന്നും രാഹുൽ ഇന്ത്യയിലേക്ക് യാത്ര തിരിക്കുക. ജി20 ഉച്ചകോടി അവസാനിക്കുന്ന അന്നാണ് രാഹുൽ തിരിച്ചെത്തുക.