ന്യൂ ഡൽഹി : ഗണേശചതുർഥി ദിനത്തിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തിൽ നടത്താൻ തീരുമാനം. പുതിയ മന്ദിരം മേയ് 28ന് ഉദ്ഘാടനം ചെയ്തെങ്കിലും മഴക്കാല സമ്മേളനം പഴയ മന്ദിരത്തിലാണു നടന്നത്. സെപ്റ്റംബർ 18 ന് ചേരുന്ന സമ്മേളനം പഴയ പാർലിമെന്റിലെ അവസാന സമ്മേളനമാവും ശേഷം 19 ന് ഗണേശചതുർഥി ദിനത്തിൽ പുതിയ മന്ദിരത്തിൽ നടത്താനാണ് തീരുമാനം.
മധ്യപ്രദേശും രാജസ്ഥാനും ഉൾപ്പെടെ 5 നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത് അതുകൊണ്ട് തന്നെ സമ്മേളനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് . ഈ മാസം 18 മുതൽ 22 വരെയാണു കേന്ദ്രസർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്. പ്രത്യേക സമ്മേളനം വിളിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനു പിന്നിൽ വ്യക്തയില്ല. എന്താണ് സമ്മേളന അജൻഡയെന്നു സർക്കാർ വ്യക്തമാക്കിയിട്ടില്ല.

