ഇന്ത്യസഖ്യം സീറ്റ് വിഭജന ചർച്ച ആദ്യയോഗം 13ന് : കെ സി വേണുഗോപാൽ

ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ച 13 ന് ചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മമത ബാനർജി മുംബൈ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി എന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ സഖ്യത്തിനായി ഏറെ താൽപര്യമെടുക്കുന്നത് മമതയാണന്നും കെസി വേണു​ഗോപാൽ കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ മമതയുമായി ബന്ധപ്പെട്ട് യാതൊരുവിധ സ്വരച്ചേർച്ചെയും ഇല്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
കേരളത്തിൽ തെരഞ്ഞെടുപ്പ് ധാരണ സാധ്യമല്ലെന്ന്‌ പറഞ്ഞ അദ്ദേഹം സി പി എമ്മും കോൺഗ്രസും ധാരണയിലെത്താൻ പ്രയാസമാണ്. അതുപോലെ പഞ്ചാബിലും ബംഗാളിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നും വ്യക്തമാക്കി.