മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് സിപിഎം; പ്രതിഷേധം അറിയിച്ച് കേരള കോൺഗ്രസ് ബി

തിരുവനന്തപുരം: കേരള കോൺഗ്രസ് ബിയിൽ നിന്ന് മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് സിപിഎം. അഡ്വ എം രാജഗോപാലൻ നായരെ ചെയർമാനാക്കിയാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്.

നിലവിൽ ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത് കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി കെ ജി പ്രേംജിത്ത് ആയിരുന്നു. കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തെ തുടർന്നാണ് പ്രേംജിത്ത് ചുമതലയേറ്റെടുത്തത്.

അതേസമയം, ചർച്ചയില്ലാതെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിൽ കേരള കോൺഗ്രസ് ബി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്. സിപിഎമ്മിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ നടപടിയിൽ മുന്നണിയെ പ്രതിഷേധം അറിയിക്കുമെന്നും നേതൃത്വം അറിയിച്ചു.