ഭൂമി തരം മാറ്റൽ അപേക്ഷകൾ തീർപ്പാക്കാനുള്ള അടിയന്തര കർമ്മ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം സർക്കാരിന് കിട്ടിയത് ആയിരം കോടിയിലധികം രൂപ. സംസ്ഥാനത്തു ഭൂമി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തീരുമാനമായി. ഇതോടെ സർക്കാർ ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത് കോടികളുടെ വരുമാനം. ഓണവും മറ്റുമായി സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് ഇതിടെ ആശ്വാസം ആവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിതരം മാറ്റൽ വേഗത്തിലാക്കാൻ തീരുമാനിച്ചതോടെ 249 പുതിയ തസ്തിക ഉണ്ടാക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ജൂനിയർ ക്ലാർക്ക് തസ്തികക്ക് പുറമെ 123 സർവെയർമാരെയും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. ഒപ്പം ആവശ്യത്തിന് വാഹനങ്ങൾ ലഭ്യമാക്കാനും ഉത്തരവായിട്ടുണ്ട്. തരംമാറ്റൽ വേഗത്തിലാക്കാൻ കർമ്മപദ്ധതി ആവിഷ്‌ക്കരിച്ച ശേഷം റവന്യൂ ഡിവിഷണൽ ഓഫീസുകളിലേക്ക് പ്രതിമാസം ചുരുങ്ങിയത് 1000 അപേക്ഷകളെങ്കിലും എത്തുന്നുണ്ടെന്നാണ് വിവരം. 5 സെന്‍റ് വരെ ഫീസ് ഈടാക്കാതെയും അതിന് മുകളിലെങ്കിൽ ന്യായ വിലയുടെ 10 ശതമാനം ഈടാക്കിയുമാണ് തരം മാറ്റുന്നത്. അപേക്ഷകളിൽ വേഗം നടപടികാണാനായി അധിക തസ്തികകൾ അടക്കമുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയിട്ടും രണ്ടര ലക്ഷത്തോളം അപേക്ഷകൾ ഇനിയും തീര്‍പ്പാക്കാനുണ്ടെന്നാണ് വിവരം
27 റവന്യു ഡിവിഷണൽ ഓഫീസുകൾക്ക് പുറമെ 78 താലൂക്കിലും ഇനിമുതൽ തരംമാറ്റം പരിഗണികാണാന് തീരുമാനം. റവന്യൂ വകുപ്പിന്‍റെ ആധുനികവല്‍ക്കരണത്തിന്‍റെ ഭാഗമായി വില്ലേജ് ഓഫീസ് തലം മുതല്‍ വിവിധ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. വില്ലേജ് ഓഫീസിലെ അടിസ്ഥാന രേഖകളായ ബിറ്റിആർ, തണ്ടപ്പേര്‍ എന്നിവ ഡിജിറ്റൈസ് ചെയ്ത് ഭൂനികുതി ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങിയതോടെ ഭൂമിയുടെ യഥാര്‍ത്ഥ തരം നികുതി രസീതില്‍ രേഖപ്പെടുത്താന്‍ തുടങ്ങി. പതിനായിരകണക്കിന് തരംമാറ്റ അപേക്ഷകള്‍ സംസ്ഥാനത്തെ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ കുന്നുക്കൂടുന്നതിന് ഇത് കാരണമായെന്നാണ് റവന്യു വകുപ്പിന്‍റെ വിലയിരുത്തൽ.
2023-09-04

